വനഭൂമിയിലെ കുടിയേറ്റം ലക്ഷത്തോളം ഏക്കറില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷത്തോളം ഏക്കര്‍ വനഭൂമിയില്‍ കുടിയേറ്റം. വനഭൂമിക്ക് പട്ടയം നല്‍കുന്നതിന്, റവന്യൂ-വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 

1993ലെ ഭൂ പതിവ് ചട്ടം (വനഭൂമിയിലെ കൈയേറ്റം ക്രമപ്പെടുത്തല്‍) അനുസരിച്ചായിരുന്നു പരിശോധന. 2016 ജൂണ്‍ വരെ നടത്തിയ പരിശോധയില്‍  86,163 ഏക്കര്‍ കുടിയേറ്റമാണ് കണ്ടത്തെിയത്. പട്ടയം നല്‍കാന്‍  കേന്ദ്രാനുമതി ലഭിച്ചതില്‍ ഇനി അവശേഷിക്കുന്നത് 11,471 ഏക്കറാണ്. അതും കൂടി ചേരുമ്പോള്‍ 97,634 ഏക്കറിനാണ് പട്ടയം നല്‍കേണ്ടി വരുക. പട്ടയം നല്‍കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തിയതെങ്കിലും ഇക്കാര്യത്തില്‍ അവര്‍ക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.

1980ലെ വനസംരക്ഷണ നിയമ പ്രകാരം വനഭൂമിക്കുമേല്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. അതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറയും സുപ്രീംകോടതിയുടെയും അനുമതിയില്ലാതെ വനഭൂമിക്ക് പട്ടയം നല്‍കാനും കഴിയില്ല. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നാണ് സര്‍ക്കാറിന്‍െറ നയമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കിയെങ്കിലും അതു നടപ്പാക്കണമെങ്കില്‍ ചട്ടം ലംഘിക്കേണ്ട അവസ്ഥയാണ്.

ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത്-63,407 ഏക്കര്‍. കുറവ് കണ്ണൂരും-23 ഏക്കര്‍. തിരുവനന്തപുരം-253, കൊല്ലം- 1824,  കോട്ടയം- 1763, പത്തനംതിട്ട- 5136,  എറണാകുളം- 1675, തൃശൂര്‍- 6802, പാലക്കാട്- 2400, മലപ്പുറം- 767, വയനാട്- 747,  കോഴിക്കോട്- 161, കാസര്‍കോട് -1201എന്നങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.1993ല്‍ കേന്ദ്രാനുമതി ലഭിച്ച 71,471 ഏക്കര്‍ വനഭൂമിയില്‍ 60,000 ഏക്കറിന് പട്ടയം നല്‍കിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന11,471 ഏക്കറും. കുടിയേറ്റപ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാനം ഇളവ് ആവശ്യപ്പെട്ടതിനത്തെുടര്‍ന്നാണ് അരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍  71,471 ഏക്കര്‍ വനഭൂമി അനുവദിച്ചത്.

അതേസമയം, പട്ടയം നല്‍കിയില്ളെങ്കിലും വനഭൂമി കുടിയേറ്റക്കാരുടെ കൈയില്‍തന്നെയാണ്. 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയവര്‍ക്കാണ് പട്ടയത്തിന് അര്‍ഹതയുള്ളത്. എന്നാല്‍, സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ ഇതിനുശേഷമുള്ളവരുമുണ്ട്. കുടിയേറ്റക്കാരുടെ സമ്മര്‍ദം ശക്തമായപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലപരിധി 1977ല്‍നിന്ന് 2005 ജൂണ്‍ ഒന്നാക്കി മാറ്റുന്നതിന് ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, അത് 1993ലെ ചട്ടങ്ങളുടെ ലംഘനമാണെന്ന് വി.എസ്. അച്യുതാനന്ദനും വി.എം.സുധീരനും അടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചതോടെ അതു പിന്‍വലിച്ചു. ആ ഉത്തരവ് ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയിലുമാണ്.

Tags:    
News Summary - people immigrate to one lakh acre of forest land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.