കാരുണ്യവും അധ്വാനവും സമന്വയിച്ച ഭവനങ്ങള്‍ ഇനി ഇവര്‍ക്ക് സ്വന്തം

മലപ്പുറം: സാമ്പത്തികവും സാഹചര്യങ്ങളും പ്രതികൂലമായതിനാല്‍ വാടക വീടുകളില്‍ ഒതുങ്ങിയ 16 കുടുംബങ്ങള്‍ക്ക് ഇനി പീപ്പിള്‍സ് ഫൗണ്ടേഷന്‍െറ തണല്‍. കാരുണ്യവും അധ്വാനവും സമന്വയിപ്പിച്ച് പീപ്പിള്‍സ് ഫൗണ്ടേഷന്‍ മലപ്പുറം രണ്ടത്താണി വലിയപറമ്പില്‍ പണിത വീടുകളിലേക്ക് ശനിയാഴ്ച ഈ കുടുംബങ്ങള്‍ വലതുകാല്‍വെച്ച് കയറി. പഞ്ചായത്ത് സ്ഥലം നല്‍കിയിട്ടും ചെങ്കുത്തായയിടത്ത് വീടുവെക്കാനാകാതെയും പണം തികയാതെയും പ്രയാസപ്പെട്ട കുടുംബങ്ങളുടെ ദു$ഖം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു.

ശനിയാഴ്ച പദ്ധതിയുടെ സമര്‍പ്പണം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് വില്ളേജിന്‍െറ ഉദ്ഘാടനം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സി. മമ്മുട്ടി എം.എല്‍.എ, എം.കെ. അബ്ദുറഹ്മാന്‍ തറുവായ്, ബൈത്തുസകാത് കേരള ചെയര്‍മാന്‍ വി.കെ. അലി, അബൂ അബ്ദുല്ല പെരുമ്പിലാവ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. കുഞ്ഞാപ്പു, ബഷീര്‍ പടിയത്ത്, ഡോ. അന്‍വര്‍ അമീന്‍, സെയ്താലിക്കുട്ടി ഹാജി കുറ്റൂര്‍, മുഹമ്മദ് കാസിം ചെറുവണ്ണൂര്‍, ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, സഫിയ അലി, പി.സി. ബഷീര്‍, റഹീം പുത്തനത്താണി എന്നിവര്‍ ഭവനങ്ങളുടെ താക്കോല്‍ കൈമാറി.
നസ്നിയ അബ്ദുല്‍ ജലീല്‍ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ സ്വാഗതവും വി. അബ്ദുറഷീദ് പുത്തനത്താണി നന്ദിയും പറഞ്ഞു. ബൈത്തുസകാത് കേരള, ഓമശ്ശേരി ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. 500 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച ഓരോ വീടിനും അഞ്ചരലക്ഷം രൂപയാണ് ചെലവ്.

 

Tags:    
News Summary - PEOPLE FOUNDATION THANAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.