ഹരിപ്പാട്: സർവിസിൽനിന്ന് പിരിഞ്ഞെങ്കിലും പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധനും കലാകാ രനുമായ ഡോ. ഷിബു ജയരാജ് ചേപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സജീവമാണ്. കോവിഡ് 19 പ്ര തിരോധ പ്രവർത്തനത്തിനുള്ള ചേപ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം മാർച്ച് 30 മുതൽ രാവിലെ ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ പ്രതിഫലം വാങ്ങാതെ സേവനത്തിലാണ്. തൃക്കുന്നപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെൻറർ മുൻ മേധാവിയും സിവിൽ സർജനുമാണ് അദ്ദേഹം.
ഗാനരചയിതാവും ചലച്ചിത്രതാരവുമായ ഡോ.ഷിബു തൊണ്ണൂറുകളുടെ തുടക്കത്തിൽ പുറക്കാട് പുന്തലയിൽ ശിവാ നഴ്സിങ്ങ് ഹോം എന്ന സ്ഥാപനം നടത്തിയിരുന്നു. അന്ന് ശയ്യാവലംബകളായിരുന്നവരെ സുഹൃത്ത് മോഹൻദാസിനൊപ്പം വീടുകളിലെത്തി പ്രതിഫലം വാങ്ങാതെ ചികിത്സിച്ച് ജനമനസ്സുകളിൽ സ്ഥാനം നേടിയിരുന്നു. 2000ത്തിെൻറ തുടക്കത്തിൽ തൃക്കുന്നപ്പുഴ സി.എച്ച്.സി യിൽ അസിസ്റ്റൻറ് സർജനായി സർക്കാർ ഹെൽത്ത് സർവിസിൽ സേവനമാരംഭിച്ചു. അമ്പലപ്പുഴ അർബൻ ഹെൽത്ത് സെൻറർ, എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെൻറർ, ഇലന്തൂർ കമ്യൂണിറ്റി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം ആദ്യം ജോലിയിൽ പ്രവേശിച്ച തൃക്കുന്നപ്പുഴ സി.എച്ച്.സിയിൽ നിന്ന് 2017 ജൂണിൽ സ്ഥാപന മേധാവിയും സിവിൽ സർജനുമായി സർവിസിൽ നിന്ന് വിരമിച്ചു.
ഇപ്പോൾ മകൻ ഡോ. രോഹിത്.എസ്.ജയരാജുമൊത്ത് തൃക്കുന്നപ്പുഴയിൽ സീ ഷൈൻ ഹോസ്പിറ്റൽ എന്ന സ്ഥാപനം നടത്തി വരുന്നതിനിടയിലാണ് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുന്നത്. അമ്പലപ്പുഴ കാപ്പിത്തോട് മാലിന്യ നിർമാർജനത്തിനായി ബ്ലോക്ക്, ജില്ല പഞ്ചായത്തുതലത്തിൽ ഡോക്ടർ സമർപ്പിച്ച പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു.നെഹ്റു ട്രോഫി വള്ളംകളി ഔദ്യോഗിക മുദ്രാ ഗാനം അടക്കം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ജനുവരിയിൽ റിലീസ് ചെയ്ത ‘വേലത്താൻ’ എന്ന ചലച്ചിത്രത്തിൽ ഗാന - സംഭാഷണ രചനകൾ നിർവഹിച്ചു.
ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.