Posted On
date_range Updated On
date_range യുവാവിൻെറ ജനനേന്ദ്രിയം മുറിച്ച സംഭവം: ദുരൂഹത നീങ്ങിയില്ല
കുറ്റിപ്പുറം: യുവാവിൻെറ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ദുരൂഹത. സ്വയം മുറിച്ചതാണെന്ന് യുവാവും താൻ മുറിച്ചതാണെന്ന് യുവതിയും പറഞ്ഞതാണ് പൊലീസിന് തലവേദനയായത്. യുവതി മുറിച്ചതല്ലെന്നും സ്വയം മുറിച്ചതാണെന്നുമുള്ള വാദത്തിൽ യുവാവ് ഉറച്ച് നിന്നതോടെ ലോഡ്ജ് മാേനജറുടെ മൊഴിപ്രകാരം യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ സ്വദേശിനി ഹൈറുന്നീസക്കെതിരെയാണ് കേസ്.
തിരൂർ പുറത്തൂർ സ്വദേശി ഇർഷാദിനെയാണ് (26) വ്യാഴാഴ്ച രാവിലെ ജനനേന്ദ്രിയം മുറിച്ച നിലയിൽ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തിൽ യുവതി മുറിച്ചതാണെന്നാണ് ആദ്യം പ്രചരിച്ചത്.
എന്നാൽ, വേറെ വിവാഹം കഴിക്കില്ലെന്ന് തെളിയിക്കാൻ സ്വയം മുറിച്ചെന്നാണ് യുവാവ് പറയുന്നത്. സംഭവം നടന്ന ലോഡ്ജ് മുറിയിൽ പൊലീസ് ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി. പലതവണ ആവർത്തിച്ച് ചോദിച്ചിട്ടും സ്വയം ചെയ്തതാണെന്ന വാദത്തിൽ യുവാവ് ഉറച്ച് നിന്നതോടെയാണ് പൊലീസ് ലോഡ്ജിലെത്തി മാേനജറുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.