കോഴിക്കോട്ട് കാൽനടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി; ഡ്രൈവർ ഇറങ്ങിയോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമാ‍യി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട സ്ത്രീയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷം രക്ഷപെടുത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - pedestrian trapped under bus in Kozhikode ; The driver ran away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.