Posted On
date_range Updated On
date_range പാലത്തായി കേസ്: പുനരന്വേഷണം വേണം–പി.ഡി.പി
കൊച്ചി: പാലത്തായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ അധ്യാപകനും ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിനുപിന്നില്‍ സര്‍ക്കാറിെൻറയും പൊലീസിെൻറയും ഗുരുതരവീഴ്ചയും ഒത്തുകളിയുമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചു.
കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും പുനരന്വേഷണവും േവണം. ഇരയുടെ നീതിക്കുവേണ്ടി നിലകൊള്ളാതെ ഭരണകൂടവും പൊലീസും നടത്തിയ നീക്കം കേരളത്തിെൻറ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര് പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.