രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ്ഷോയിൽ പി.സി വിഷ്ണുനാഥ്
Posted On
date_range Updated On
date_range പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയാഘോഷത്തിനിടെ എ.ഐ.സി.സി അംഗം പി.സി. വിഷ്ണുനാഥ് എം.എൽ.എക്ക് ദേഹാസ്വാസ്ഥ്യം. പാലക്കാട് ബസ്റ്റാന്‍റ് പരിസരത്തെത്തിയ റോഡ്ഷോക്കിടെയാണ് സംഭവം.
പ്രവർത്തകരെ യു.ഡി.എഫ് നേതാക്കൾ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. റോഡ്ഷോക്കിടെ പ്രവർത്തകർക്കായി അദ്ദേഹം പാട്ടുപാടിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുനാഥ് തലകറങ്ങി വീണത്. ഉടൻ തന്നെ പാർട്ടി പ്രവർത്തകന്‍റെ വാഹനത്തിൽ വിഷ്ണുനാഥിനെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.