പുതിയ രാഷ്​ട്രീയ പാർട്ടിയുമായി പി.സി ജോർജ്​

കോട്ടയം:  പി.സി.ജോർജ് എം.എൽ.എ പുതിയ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാർട്ടിയുടെ പേര്​. ജനുവരി 30ന് പാർട്ടിയുടെ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ട്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പി.സി ജോർജ്​ വ്യക്തമാക്കി.

നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേയാണ് പാർട്ടിയുടെ ആദ്യസമരം. പ്രക്ഷോഭത്തിൽ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലെയും പാർട്ടിയുടെ ലീഡർഷിപ്പ് ക്യാമ്പ് 5, 6 തീയതികളിൽ കോട്ടയത്തു ചേർന്നതായാണ് റിപ്പോർട്ട്. കേരളത്തിലെ മൂന്നു മുന്നണികളോടും ത​​െൻറ പാർട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് പി.സി.ജോർജ് വ്യക്‌തമാക്കി.

Tags:    
News Summary - pc george forms new party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.