Posted On
date_range Updated On
date_range ‘കോവളം കൊട്ടാരം: ഹൈകോടതിയെ സമീപിക്കും’
ആലപ്പുഴ: കോവളം കൊട്ടാരം കൈമാറുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സര്‍ക്കാറിെൻറ കൈവശമുള്ള സ്വത്തുക്കള്‍ ഇല്ലാതാക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിേൻറത്. നായനാര്‍ സര്‍ക്കാറിെൻറ കാലംതൊട്ട് കോവളം കൊട്ടാരം വില്ക്കാന് ശ്രമം നടന്നിരുന്നു. കോവളം കൊട്ടാരവും സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറിയതിൽ ദുരൂഹതയുണ്ട്. സി.പി.എമ്മിെല സമ്പന്നരുടെ മക്കള്‍ ജോലി ചെയ്യുന്ന ഗ്രൂപ്പിനാണ് കൊട്ടാരം നല്‍കിയിരിക്കുന്നത്. കൊട്ടാരം കൈമാറിയ വിഷയത്തിൽ സര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിക്കും. തനിക്കെതിരെ കള്ളപ്രചാരണം നടത്തിയ കെ.എം. മാണിക്കും അനുയായികൾക്കുമെതിരെ മാനനഷ്ടക്കേസ് കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.