തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ക്ക് അനുമതിതേടി പൊലീസ് നിയമസഭസെക്രട്ടറിക്ക് കത്തുനല്‍കി. സെക്രട്ടറിയുടെ അനുമതി കിട്ടിയാലുടന്‍ ജോര്‍ജിന്‍െറ മൊഴിയെടുക്കും. മഹസര്‍ തയാറാക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. ഇത് പൂര്‍ത്തിയാകുന്നമുറക്ക് തെളിവെടുപ്പ് നടത്താനാണ് മ്യൂസിയം എസ്.ഐയുടെ തീരുമാനം.
പരാതിക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്‍െറ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളും സാക്ഷികളെയും കണ്ടത്തൊന്‍ കടമ്പകളേറെയുണ്ടെന്ന് പൊലീസ്വൃത്തങ്ങള്‍ പറയുന്നു. എം.എല്‍.എയുടെ മുറിക്കുള്ളിലാണ് സംഭവം. ഈസമയം പേഴ്സനല്‍ സ്റ്റാഫ് മുറിയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തെളിവുശേഖരണം പൊലീസിന് വെല്ലുവിളിയാകും. മനു പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. തന്‍െറ മുറിയിലേക്ക് ഊണ് എത്തിക്കാന്‍ ജോര്‍ജ് കാന്‍റീനിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. ഊണുമായി മുറിയിലത്തെിയ മനുവിനെ വൈകിയെന്നാരോപിച്ച് ജോര്‍ജ് മര്‍ദിക്കുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.