കൊച്ചി: പി.സി. ചാക്കോ വീണ്ടും എൻ.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ. തോമസ് എം.എൽ.എ പിന്താങ്ങി. ചാക്കോയെ പ്രസിഡന്‍റാക്കാൻ പാർട്ടിയിലെ ഇരു വിഭാഗങ്ങളും നേരത്തേ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി.എം. സുരേഷ് ബാബു, പി.കെ. രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. പി.ജെ. കുഞ്ഞുമോൻ ആണ് ട്രഷറർ.
തെരഞ്ഞെടുപ്പ് നടപടികളിൽ പ്രതിഷേധിച്ച് മലപ്പുറത്തുനിന്നുള്ള നേതാവ് എൻ.എ. മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയി. ഇദ്ദേഹം മത്സരരംഗത്ത് ഉണ്ടായിരുന്നു. കൈകൾ ഉയർത്തിയാണ് വോട്ടെടുപ്പ് നടന്നത്.ഇത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയത്. നേരത്തേ തോമസ് കെ. തോമസ് എം.എൽ.എ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സമവായത്തിലെത്തുകയായിരുന്നു.
ജില്ല പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പിൽ എ.കെ ശശീന്ദ്രൻ അനുകൂലികൾ ശക്തിതെളിയിച്ചെങ്കിലും ചാക്കോ സംസ്ഥാന പ്രസിഡന്‍റാകുന്നതിനെ അവർ എതിർത്തില്ല.ചാക്കോക്കൊപ്പം കോൺഗ്രസിൽനിന്ന് ചേക്കേറിയ ലതിക സുഭാഷും സുരേഷ് ബാബുവും വൈസ് പ്രസിഡന്‍റ് സ്ഥാനം നിലനിർത്തിയപ്പോൾ ട്രഷറർ സ്ഥാനം ശശീന്ദ്രൻ വിഭാഗം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.