Posted On
date_range Updated On
date_range കൊയിലാണ്ടിയിൽ നാളെ ഹർത്താൽ
കൊയിലാണ്ടി: പയ്യോളി മൂരാടിലെ ബി.ജെ.പി ഒാഫിസ് തകർത്തതിലും പ്രവർത്തകരെ പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നാളെ ബി.ജെ.പി ഹർത്താൽ. പയ്യോളിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഒഫീസ് അക്രമികൾ കത്തിച്ചതിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂരാട്, തുറയൂർ, തിക്കോടി പഞ്ചായത്തുകളിലും നാളെ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നേരത്തെ ഇരിങ്ങൽ മാങ്ങൂൽ പാറയിൽ സി.പി.എം -ബി.ജെ.പി സംഘർഷം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.