Posted On
date_range Updated On
date_range ഗതാഗതക്കുറ്റങ്ങൾക്ക് പിഴ അടക്കൽ: ഓൺലൈൻ നടപടികൾ ലളിതമാക്കി
തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴയൊടുക്കാനുള്ള ഓൺലൈൻ നടപടി ക്രമങ്ങൾ ലഘൂകരിച്ചു. ചെലാൻ നമ്പർ നൽകുമ്പോൾ വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി ലഭിക്കുന്നതായിരുന്നു ഇതുവരെയുള്ള സംവിധാനം.
എന്നാൽ, ഒ.ടി.പി ലഭിക്കേണ്ട ഫോൺ നമ്പർ അങ്ങോട്ട് നൽകി നടപടികൾ തുടരാമെന്നതാണ് പുതിയ ക്രമീകരണം. നൽകുന്ന നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും.
അധിക പേരും ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തതും ഡേറ്റ ബേസിൽ തെറ്റായതോ മാറ്റാരുടെയെങ്കിലുമോ നമ്പർ ഉൾപ്പെട്ടതും മൂലം പിഴയൊടുക്കാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. പിഴ വൈകുന്നതോടെ, വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.