െകാച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് തുണയായത് ബൈക്കിലി ടിച്ച് നിർത്താതെ പോയ വാഹനം ഓടിച്ചയാളെ മർദിക്കാൻ മാത്രമേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂവെന്ന ഹൈകോടതിയുടെ കണ ്ടെത്തൽ. മറ്റൊരു ക്വട്ടേഷൻ ജോലി നിർവഹിക്കാൻ പോകുേമ്പാൾ അപ്രതീക്ഷിതമായുണ്ടായ സംഭവമാണ് പോൾ എം. ജോർജി െൻറ െകാലപാതകത്തിലേക്ക് നയിച്ചത്. അതിനാൽ പോൾ മുത്തൂറ്റിനെ വധിക്കാൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം നടത്തിയിട ്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബൈക്കപകടം കണ്ടപ്പോൾ ഒന്നാം പ്രതിയുടെ വാക്കുകേട്ട് പിന്തുടർന്നു. വാക ്കുതർക്കത്തിനിടെ സംഘം ചേർന്ന് മർദിച്ചു. എല്ലാവരും ചേർന്ന് മർദിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ട്. രണ്ടും മൂന്നും പ്രതികളുടെ കൈവശമാണ് മാരകായുധങ്ങൾ ഉണ്ടായിരുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനുവിനെ മൂന്നാം പ്രതി കത്തികൊണ്ട് മുറിവേൽപിച്ചു. രണ്ടാംപ്രതിയാണ് പോളിനെ കുത്തിയത്. മറ്റ് പ്രതികൾക്ക് മർദനത്തിലല്ലാതെ മറ്റൊന്നിലും പങ്കില്ല. പ്രതികൾ സഞ്ചരിച്ച വാഹന ഡ്രൈവറായിരുന്ന ഒമ്പതാംപ്രതി മറ്റ് പ്രതികളുടെ നിർദേശമനുസരിച്ച് വാഹനം എത്തിച്ചെന്നതല്ലാതെ വാഹനത്തിൽ നിന്നിറങ്ങുകയോ പോളിനെ മർദിക്കുകയോ ചെയ്തിട്ടില്ല. തുടർന്നാണ് എല്ലാ കുറ്റങ്ങളിൽനിന്നും ഒമ്പതാംപ്രതി ഫൈസലിനെ ഒഴിവാക്കിയത്.
കേസിലെ പത്താംപ്രതി അബിയും നാട്ടുകാരനായ ഷമീറും തമ്മിലുള്ള തർക്കമാണ് ഗുണ്ട ആക്രമണത്തിനുള്ള ക്വട്ടേഷനിലെത്തിച്ചത്. അബിയെയും സഹോദരൻ റിയാസിനെയും കുരങ്ങ് നസീർ എന്ന ഗുണ്ടയുടെ നേതൃത്വത്തിൽ ഷമീർ നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് അബിയുടെ ആവശ്യപ്രകാരം ജയചന്ദ്രെൻറയും കാരി സതീശിെൻറയും നേതൃത്വത്തിൽ നസീറിനെ വകവരുത്താൻ സംഘം തിരിച്ചത്. പ്രതികൾ മറ്റൊരു ആക്രമണത്തിന് പോവുകയായിരുന്നുവെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ക്വട്ടേഷൻ കേസിൽ സി.ബി.ഐ കോടതി മൂന്നുവർഷത്തെ തടവിന് ഇവരെ ശിക്ഷിച്ചത്. ഈ കേസിൽ പ്രതികൾ നൽകിയ അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി.
ഒന്നാംപ്രതി ജയചന്ദ്രനും മൂന്നുമുതൽ ഒമ്പതുവരെ പ്രതികൾക്കും എതിരെ ചുമത്തിയ കൊലപാതകം, മാരകായുധങ്ങളുമായി ആഴത്തിൽ മുറിവേൽപിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ കോടതി ഒഴിവാക്കി. അതേസമയം, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ ജയചന്ദ്രനുമേൽ നിലനിർത്തി. മൂന്നാംപ്രതി സത്താർ കുത്തി മുറിവേൽപിക്കൽ, മാരകായുധവുമായി സംഘംചേരൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
സംഘം ചേർന്ന് മർദനം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ മൂന്ന് മുതൽ എട്ട് വരെ പ്രതികളുടെ പങ്കാളിത്തം കോടതി ശരിവെച്ചു. തുടർന്നാണ് മൂന്ന് വർഷം ശിക്ഷ ലഭിച്ച പത്ത് മുതൽ പതിമൂന്ന് വരെ പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ സി.ബി.ഐ കോടതി നടപടി ശരിവെച്ച് അപ്പീൽ തള്ളിയത്. നെടുമുടി പൊലീസെടുത്ത കേസില്‍ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. പിന്നീട് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി സാക്ഷികളാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.