കൊച്ചി: പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് വൈസ് ചെയർമാനുമായ ജോർജ് പോൾ (70) അന് തരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം സെൻറ് മേരീസ് കത്തീഡ്രലില്‍.
മലങ്കര ഓ ര്ത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയായിരുന്നു. വിദ്യാഭ്യാസരംഗത്ത് സജീവസാന്നിധ്യമായിരുന്ന ജോര്‍ജ് പോള്‍ കൊച്ചിന് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കോതമംഗലം മാർ അത്തനാസിയോസ് കോളജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കല്‍ കോളജ് വൈസ് പ്രസിഡൻറ്, കൊച്ചി മെട്രോ അഡ്വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം കുറുപ്പംപടി എമ്പാശേരില്‍ കുടുംബത്തില്‍ 1949 നവംബര്‍ 27ന് ജനിച്ച ജോര്‍ജ് പോള്‍ കേരള സര്‍വകലാശാലയില്‍നിന്ന് പ്രകൃതി ശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: പൗലോ ജോര്‍ജ്, മിറിയ വര്‍ഗീസ്.
സസ്യസത്തുക്കൾ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനായി കയറ്റുമതി െചയ്യുന്ന സിന്തൈറ്റ് ഇൻഡസ്ട്രീസിേൻറതായി നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.