കൺവെൻഷൻ വേദിയെ മാപ്പിളപ്പാട്ടിലൂടെ കൈയ്യിലെടുത്ത് റിയാസ്​ മുക്കോളിയുടെ​ ഭാര്യ ദിൽന -VIDEO

പട്ടാമ്പി: തെര​ഞ്ഞെടുപ്പ്​ പ്രചാരണ വേദികളിൽ പാട്ടുപാടി വേദി കൈയ്യടക്കിയ നിരവധിയാളുകളുണ്ട്​. മുൻ മന്ത്രി പി.ജെ. ജോസഫ്​ മുതൽ ആലത്തൂർ എം.പി രമ്യ ഹരിദാസ്​ വരെ പാട്ടുംപാടി തെരഞ്ഞെടുപ്പ്​ ഗോദയിൽ ജയിച്ചുകയറിയവരാണ്​.

എന്നാൽ ഇക്കുറി സ്വന്തം ഭർത്താവിന്​ വേണ്ടി പ്രചാരണ വേദിയിൽ പാട്ടുപാടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ഉപാധ്യക്ഷൻ റിയാസ്​ മുക്കോളിയുടെ ഭാര്യ ദിൽന. പാട്ടാമ്പിയിലെ യു.ഡി.എഫ്​ സ്​ഥനാർഥിയാണ്​ റിയാസ്​ മുക്കോളി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ കൺവെൻഷനിൽ വെച്ച്​ മാപ്പിളപ്പാട്ട്​ പാടിയാണ്​ ദിൽന താരമായത്​.

Full View

ദിൽനയുടെ ആലപനം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്​ഥാനാർഥി പട്ടികയിലാണ്​ പട്ടാമ്പി മണ്ഡലത്തിലെ സ്​ഥാനാർഥിയായി റിയാസ്​ എത്തിയത്​. നേരത്തെ തവനുർ മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു. സി.പി.ഐയുടെ സിറ്റിങ്​ എം.എൽ.എ മുഹമ്മദ്​ മുഹ്​സിനാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. 

Tags:    
News Summary - pattambi udf candidate riyas mukkoli's wife dilna's viral song in election convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.