Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി ആത്മഹത്യ ചെയ്തു
കോഴിക്കോട്: മെഡിക്കൽ കോളജിലെ മെഡിസിൻ വാർഡിൽ രോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളജ് സ ്വദേശി പറമ്പത്ത് കാവിൽ കടിയാലത്ത് പ്രഭാകരൻ (58) ആണ് മരിച്ചത്. ഏഴാം വാർഡിൽ വെള്ളിയാഴ്ച പുലർെച്ച രണ്ടുമണിയോടെയാണ് സംഭവം. വാർഡിലെ ജനലിനുള്ളിലൂടെ പുറത്തേക്കു ചാടിയ രോഗി തലയടിച്ചുവീഴുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം.
വയറിന് അസുഖമായാണ് ഇയാൾ മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. നേരത്തേ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. പ്രഭാകരനൊപ്പം വാർഡിൽ ഭാര്യയും അനുജത്തിയും ഉണ്ടായിരുന്നെങ്കിലും ഇവർ ഉറങ്ങുന്ന സമയത്ത് ഇയാൾ കട്ടിലിൽനിന്ന് എഴുന്നേറ്റുപോവുകയായിരുന്നു. സമീപത്തെ കട്ടിലിൽ ഉറങ്ങതെ കിടന്ന രോഗി ഇയാൾ ചാടുന്നതിെൻറ ശബ്ദം കേട്ട് ബഹളം വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.