പന്തളം: കുളനട ദാസ് ഭവനില്‍ വിവേക് കുമാറിെൻറ വീട്ടിലെത്തിയാല്‍ പ്രകൃതി സ്‌നേഹികളുടെ കണ്ണ് തള്ളും. വിവിധ ഇനങ്ങളിലുള്ള നൂറ്റിപതിനഞ്ചിലധികം പത്തുമണി ചെടികളുടെ വന്‍ ശേഖരമാണ് ഇവിടുള്ളത്. വീടിന് മുകളില്‍ ടെറസിലാണ് വിവേകിെൻറ പത്തുമണി കൃഷി. ഇന്ത്യയില്‍ എല്ലായിടത്തുനിന്നും തൈകള്‍ ശേഖരിക്കാറുണ്ട്. അതേപോലെ ഇന്ത്യയിലെവിടേക്കും കൊറിയറായും സ്പീഡ് പോസ്റ്റായും ചെടികള്‍ അയച്ചുകൊടുക്കാറുമുണ്ട് വിവേക്.
സൂര്യപ്രകാശം നന്നായി ലഭിച്ചാല്‍ പൂക്കള്‍ വിരിയുന്ന ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പോര്‍ട്ടുലാക്ക എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ ചെറു സസ്യം പൂക്കളുടെ ആകൃതി, നിറം, ഇലകളുടെയും തണ്ടുകളുടെയും നിറം, ഇലകളുടെ ആകൃതി എന്നിവയില്‍ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.
കല്ലുനീക്കിയ മണ്ണ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ പോട്ടിങ് മിശ്രിതമായി എടുത്തുവേണം പത്തുമണി ചെടികള്‍ നടേണ്ടത്. ഇതിനായി കരുത്തുള്ള തണ്ടുകള്‍ തെരഞ്ഞെടുക്കണം. ഒരാഴ്ചക്കുള്ളില്‍ തന്നെ ചെടി വേരുപിടിച്ച് വളര്‍ന്നുതുടങ്ങും.
പത്തുമണി കൃഷിയോടൊപ്പം തന്നെ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട് വിവേക്. ഭാര്യ ധന്യയുടെ വീട്ടിലെ 10 സെൻറ് സ്ഥലത്ത് എല്ലാ പച്ചക്കറികളും കൃഷിചെയ്യുന്നു, കൂടെ പത്തുമണിയുടെ വലിയൊരു ശേഖരം അവിടെയും ഉണ്ട്. ചെടിയുടെ ഇനം അനുസരിച്ചാണ് വില ഈടാക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് കൂടുതലും വിൽപന. ദൂരസ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് തൈകള്‍ സ്പീഡ്പോസ്റ്റ് വഴി അയച്ചുനല്‍കാറാണ് പതിവ്. സ്പിയര്‍മിൻറ്, നാലുമണി ചെടി, സിന്‍ഡ്രല, ടിയാറ, പോര്‍ട്ടുലാക്ക, പര്‍ഷമെ, ബനാനയെല്ലോ, ആനിയറിന്‍, ടോന്‍ലി തുടങ്ങി 115 ഇനങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. രാവിലെ ഒമ്പതോടുതന്നെ വിവേകിെൻറ കൃഷിയിടത്തില്‍ കാഴ്ചക്കാരുടെ തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.