കൊച്ചി: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ അഞ്ചാം പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. അഞ്ചാം പ്രതി നന്ദു നൽകിയ ഹരജിയിൽ ജസ്റ്റിസ് ജി. ഗിരീഷ് സർക്കാറിന്‍റെ വിശദീകരണം തേടി. പെൺകുട്ടിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് കാറിൽ റാന്നിയിലെത്തിച്ച് നാലുമുതൽ ആറുവരെയുള്ള പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
സംഭവം നടന്നതായി പറയുന്ന സമയത്ത് താൻ വിദേശത്തായിരുന്നെന്നും പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. എഫ്.ഐ.ആറിൽ ഹരജിക്കാരന്‍റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ സാങ്കൽപികമായ ആരോപണമാണ് ഇര ഉന്നയിക്കുന്നത്.
വീട്ടിൽ വന്ന് തിരച്ചിൽ നടത്തിയ പൊലീസ് തന്നെ വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. നാട്ടിലെത്തിയാൽ അറസ്റ്റിന് സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.