പത്തനംതിട്ട: ജില്ലയിൽ ആദ്യ േകാവിഡ് പോസിറ്റിവ് കേസുകൾ വന്നപ്പോൾ എല്ലാവരും ഭയന്നുപോയി. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു. എല്ലാവരും മാനസിക സംഘർഷത്തിലായി. എന്നുെവച്ച് പിന്മാറാനുമാവില്ല. നമ്മൾ ഇതിനെ നേരിട്ടില്ലെങ്കിൽ പിന്നെയാര് ചെയ്യാനാ? ഈ ചോദ്യം ഞങ്ങളുടെ ടീമിനു മുന്നിൽ ഉയർന്നുവന്നു. നമ്മുടെ ഡ്യൂട്ടിയുടെ ഭാഗമാണിത്. നമ്മൾ പകച്ചുനിന്നാൽ പിന്നെ ഒന്നും നടക്കില്ല. നമുക്ക് ഇതിനെ നേരിട്ടേ പറ്റൂ. ആ യാഥാർഥ്യം ഉൾെക്കാണ്ട് എല്ലാവരും ധൈര്യപൂർവം സജ്ജരാകുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സ് കെ. മിനി നഴ്സുമാർ കോവിഡിനെ നേരിട്ട കഥ വിവരിച്ചു.
ജനുവരിയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇവിടെ നഴ്സുമാർക്കും ഡോക്ടർമാർക്കുമെല്ലാം ഇൗ രോഗം ബാധിച്ചവർ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന പരിശീലനം ലഭിച്ചിരുന്നു. പി.പി.ഇ കിറ്റ് ധരിക്കുന്നതും ശുചിത്വം പാലിക്കുന്നതും എല്ലാം പരിശീലിപ്പിച്ചിരുന്നു. എന്നിരുന്നാലും ജില്ലയിലും രോഗം എത്തി എന്നുവന്നേപ്പാൾ എല്ലാവരും പകച്ചുേപായി. പക്ഷേ, ആരോഗ്യവകുപ്പിെൻറ കൃത്യമായ നിർദേശങ്ങൾ എല്ലാകാര്യത്തിലും ലഭിച്ചുകൊണ്ടിരുന്നു. എല്ലാവരും നമ്മുടെ കൂടെയുണ്ടെന്ന തോന്നൽ. അതായിരുന്നു ഏറ്റവും വലിയ ധൈര്യം.
രോഗികളുടെ ആഹാര അവശിഷ്ടങ്ങൾ, മെഡിക്കൽ മാലിന്യം, മറ്റ് പൊതു മാലിന്യം എന്നിവയെല്ലാം എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. അപ്പോഴേക്കും ഡി.എം.ഒയിൽ നിെന്നല്ലാം കൃത്യമായ നിർദേശങ്ങൾ ലഭിച്ചു. അതനുസരിച്ച് എല്ലാ സ്റ്റാഫുകൾക്കും പരിശീലനം നൽകി. അതിനുശേഷമാണ് എല്ലാവരെയും വാർഡുകളിലേക്ക് പോസ്റ്റുചെയ്തത്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള എല്ലാ സാധന സാമഗ്രികളും ആവശ്യത്തിനുണ്ടായിരുന്നു. അതുകൊണ്ട് സുരക്ഷ ഉറപ്പാണെന്ന ആത്മവിശ്വാസം എല്ലാവർക്കുമുണ്ടായിരുന്നു.
അതോടൊപ്പം രോഗികളുമായി നേരിട്ട് ഐസൊലേഷൻ വാർഡിൽ ഇടപഴകിയവർക്ക് േരാഗികൾക്ക് കൊടുക്കുന്ന അതേ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ പ്രതിരോധ മരുന്നായും നൽകി. അതോടെ രോഗം ബാധിക്കില്ല എന്ന ധൈര്യം എല്ലാവർക്കും വന്നു. തൃശൂരിൽ ആദ്യമായി രോഗം ബാധിച്ചവരെ പരിചരിച്ച ടീമാണ് ഇവിടെയെത്തി എല്ലാവർക്കും പരിശീലനം നൽകിയത്. അതും ആത്മവിശ്വാസം പകർന്നു. ഉള്ളിൽ ഭയമുള്ളവർക്കെല്ലാം വീണ്ടും പരിശീലനം നൽകി. എല്ലാവരെയും നല്ല മാനസിക ൈധര്യത്തോടെയാണ് വാർഡുകളിലേക്ക് വിട്ടത്. നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിച്ചതിനാൽ ആർക്കും രോഗബാധയുണ്ടായില്ല. 50 പേരോളമാണ് ഷിഫ്റ്റ് അനുസരിച്ച് വാർഡുകളിൽ ജോലിചെയ്തത്. രണ്ട് പേ വാർഡുകളാണ് കോവിഡ് ചികിത്സക്കായി സജ്ജമാക്കിയത്. ഒന്നിൽ രോഗം സ്ഥിരീകരിച്ചവരും മറ്റതിൽ സംശയിക്കുന്നവരെയുമാണ് പാർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.