പത്തനംതിട്ടയിലെ അഞ്ചുപേരുടെ ​കോവിഡ്​ ഫലം നെഗറ്റീവ്​

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളുടെ കോവിഡ്​ ഫലം നെഗറ്റീവ്​. പത്തനംതിട്ട യിൽ ആദ്യം രോഗം സ്​ഥിരീകരിച്ച അഞ്ചുപേരുടെ ഫലമാണ്​ നെഗറ്റീവായത്​. ഇവരുടെ ഡിസ്​ചാർജ്​ സംബന്ധിച്ച വിവരങ്ങൾ മെഡിക്കൽ ബോർഡ്​ ചേർന്ന്​ തീരുമാനിക്കും.

കോട്ടയം ചെങ്ങളത്ത്​ രോഗം സ്​ഥിരീകരിച്ച ദമ്പതികൾ ശനിയാഴ്​ച ആശുപത്രിയിൽനിന്നും ഡിസ്​ചാർജ്​ ചെയ്​തിരുന്നു. സംസ്​ഥാനത്ത്​ ഇതുവരെ 182 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ 165 പേരായിരുന്നു ശനിയാഴ്​ചവരെ ചികിത്സയിലുണ്ടായിരുന്നത്​. ശനിയാഴ്​ച കേരളത്തിൽ ആദ്യമരണം സ്​ഥിരീകരിച്ചിരുന്നു. കൊച്ചിയിലാണ്​ ആദ്യ മരണം റി​പ്പോർട്ട്​ ചെയ്​തത്​.


Tags:    
News Summary - Pathanamthitta Covid Patients Report Negative -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.