ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ വ്യോമസേന വിമാനത്തിൽ അഗത്തിയിൽ എത്തിയപ്പോൾ കലക്ടർ അസ്കർ അലിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

പട്ടേൽ എത്തിയത് വൈദ്യുതി സ്വകാര്യവത്കരണം മുതൽ സ്മാർട്ട് സിറ്റി വരെ നടപ്പാക്കാൻ ഒരാഴ്ചക്കുള്ളിൽ തീരുമാനമാകും

കൊച്ചി: ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതികളുമായി മുന്നോട്ടുപോകാൻ ഉറപ്പിച്ച്​ പ്രഫുൽ ഖോദ പട്ടേൽ. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഒരാഴ്ചക്കുള്ളിൽ തീരുമാനമാകും. കവരത്തി സെക്ര​േട്ടറിയറ്റ് ചീഫ് പ്രോട്ടോകോൾ ഓഫിസർ പ്രസിദ്ധീകരിച്ച പ്രോഗ്രാം അജണ്ടയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. വൈദ്യുതി സ്വകാര്യവത്കരണം സംബന്ധിച്ച പവർ പോയൻറ് പ്രസ​േൻറഷൻ ചൊവ്വാഴ്ച രാവിലെ 10.30ന് കവരത്തിയിൽ നടക്കും. പദ്ധതി നടപ്പാക്കാൻ ഉറപ്പിച്ചാൽ നിലവിൽ മിതമായ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ഭാവിയിൽ സ്വകാര്യകമ്പനിയുടെ നിയന്ത്രണത്തിലാകും.

ജീവനക്കാരുടെ ജോലിയടക്കം ഇതോടെ പ്രതിസന്ധിയിലാകും. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളുടെ ഭാഗമായി ഇതിനകം 1200ഓളം ജീവനക്കാർക്ക് വിവിധ വകുപ്പുകളിൽനിന്ന് തൊഴിൽ നഷ്​ടമായിക്കഴിഞ്ഞു.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ എത്തുന്ന വഴിക്ക് സമീപത്തെ വീടിന് മുകളിൽ പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞ് നിൽക്കുന്ന ലക്ഷദ്വീപ് നിവാസികൾ

അശാസ്ത്രീയ സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിലാണ് മത്സ്യബന്ധന തൊഴിലാളികളുടെ ഷെഡുകൾ തകർത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതി അംഗീകരിച്ച സംയോജിത ദ്വീപ് മാനേജ്മെൻറ് പദ്ധതിപ്രകാരം ലഭിച്ച ഇളവുകൾ പരിഗണിക്കാതെയാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിക്കുന്നത്. സ്മാർട്ട്സിറ്റി പദ്ധതിയുടെ പേരുപറഞ്ഞ് മത്സ്യത്തൊഴിലാളികളെ മറ്റൊരിടത്തേക്ക് പറിച്ചുനടുന്നതാണ് നടപടിയെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. സ്വകാര്യ കുത്തകകൾക്ക് ടൂറിസത്തിെൻറ പേരിൽ തീറെഴുതുന്നുവെന്ന് ആരോപണം ഉയർന്ന ബംഗാരം ദ്വീപിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുന്നതായാണ് വിവരം.

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയെന്ന പേരിൽ അവിടുത്തെ നാളികേര കർഷകരെ കുടിയൊഴിപ്പിച്ച് ദ്വീപ് പൂർണമായി സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുന്നതിനുള്ള നീക്കവും ഇതോടെ പ്രാബല്യത്തിലായേക്കും. ലക്ഷദ്വീപ് കലക്ടർ അസ്കർ അലി വാർത്ത സമ്മേളനത്തിൽ പറഞ്ഞ അഗത്തി ദ്വീപിലെ കടലിന് അഭിമുഖമായി നിൽക്കുന്ന 150 ബെഡ് ആശുപത്രി കെട്ടിട നിർമാണത്തിനുള്ള പദ്ധതികൾ സന്ദർശനത്തിൽ ഉണ്ടാകുമോ എന്ന് ദ്വീപ് നിവാസികൾ ഉറ്റുനോക്കുന്നു.

Tags:    
News Summary - Patel arrived within a week to implement everything from power privatization to smart city The decision will be made

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.