ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യ​തി​രു​ന്ന നൗ​ഫ​ലി​നെ​ മിം​സ്​ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ​മാ​രു​ം ജീ​വ​ന​ക്കാ​രും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രും ചേ​ർ​ന്ന്​ യാ​ത്ര​യ​ാ​ക്കു​ന്നു

കരിപ്പൂർ അപകടത്തിൽ പരിക്കേറ്റ യാത്രികന്​ ആശുപത്രിയിൽ യാത്രയയപ്പ്

കോ​ഴി​ക്കോ​ട് : ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തി​ലെ അ​വ​സാ​ന​ത്തെ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യ​നാ​ട് ചീ​രാ​ല്‍ സ്വ​ദേ​ശി നൗ​ഫ​ല്‍ (36) ആ​ണ് ര​ണ്ട​ര മാ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സ്ചാ​ര്‍ജ്ജ് ചെ​യ്ത​ത്.

നൗ​ഫ​ലി​ന് യാ​ത്ര​യ​യ്പ്പ് ന​ല്‍കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ റാ​സ അ​ലി​ഖാ​ന്‍, എ​യ​ര്‍ ഇ​ന്ത്യ എ​യ​ര്‍പോ​ര്‍ട്ട് മാ​നേ​ജ​ര്‍ പ്രേം​ജി​ത്ത്, എ​യ​ര്‍ ക്രാ​ഫ്റ്റ് പേ​ഷ്യ​ൻ​റ്​ കോ ​ഒാ​ര്‍ഡി​നേ​റ്റ​ര്‍ ഷി​ബി​ല്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി . ആ​സ്റ്റ​ര്‍ മിം​സ് ഹോ​സ്പി​റ്റ​ല്‍ എ​മ​ര്‍ജ​ന്‍സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വേ​ണു​ഗോ​പാ​ല​ന്‍ പി. ​പി. പ്ലാ​സ്റ്റി​ക് ആ​ൻ​റ്​ റീ​ക​ണ്‍സ്ട്ര​ക്ടീ​വ് സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നൗ​ഫ​ലി​ന് ഉ​പ​ഹാ​രം ന​ല്‍കി.

യു. ​ബ​ഷീ​ര്‍ (ആ​സ്റ്റ​ര്‍ മിം​സ് ഡ​യ​റ​ക്ട​ര്‍), സി.​ഇ.​ഒ ഫ​ര്‍ഹാ​ന്‍ യാ​സി​ന്‍, ഡോ. ​മൊ​യ്തു ഷ​മീ​ര്‍, ഡോ. ​പ്ര​ദീ​പ് കു​മാ​ര്‍, ഡോ. ​നൗ​ഫ​ല്‍ ബ​ഷീ​ര്‍, ഡോ. ​വി​ഷ്ണു​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Passenger injured in Karipur accident get sent off from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.