Posted On
date_range Updated On
date_range വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കോഴിക്കോട്: വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയായ യാത്രക്കാരൻ പിടിയിൽ. കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്. സ്വർണം എട്ട് കഷണങ്ങളാക്കി വായിൽ ഒളിപ്പിച്ച് മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയത്.
ഷാർജയിൽനിന്നാണ് ഇയാൾ എത്തിയത്. 233 ഗ്രാം സ്വർണം വായിൽ ഒളിപ്പിച്ചിരുന്നു. മാസ്ക് ധരിച്ച് കസ്റ്റംസ് പരിശോധനയെല്ലാം പൂർത്തിയാക്കി ഇയാൾ ഇറങ്ങുകയും ചെയ്തു. എന്നാൽ, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരിൽനിന്നും സ്വർണം പിടികൂടി. ഇവരിൽ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണു പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.