സെക്കൻഡ് ഷോക്കെത്തിയ മാതാപിതാക്കൾ കുട്ടിയെ മറന്നു; ഓർത്തത് മറ്റൊരു തിയറ്ററിലെത്തി സിനിമ ഇടവേള ആയപ്പോൾ

ഗുരുവായൂർ: സെക്കൻഡ് ഷോ കാണാൻ തിയറ്ററിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ മറന്ന് മറ്റൊരു തിയറ്ററിൽ പോയി. കുട്ടി കൂടെയില്ലെന്ന കാര്യം രക്ഷിതാക്കൾ ഓർത്തത് മണിക്കൂറിന് ശേഷം സിനിമയുടെ ഇടവേളയിൽ മാത്രം. തിയറ്റർ ജീവനക്കാരാണ് കുട്ടിയെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചത്.

ഗുരുവായൂർ ദേവിക തിയേറ്ററിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് ട്രാവലറിൽ ‘ലോക’ സിനിമക്കാണ് കുടുംബം തിയറ്ററിലെത്തിയത്. ഈ തിയറ്റർ ഹൗസ് ഫുള്ളായതിനാൽ ഇതേ ചിത്രം പ്രദർശിപ്പിക്കുന്ന സമീപത്തുള്ള അപ്പാസ്റ്റ് തിയറ്ററിലേക്ക് കുടുംബം പോയി.

കൗണ്ട‌ർ അടയ്ക്കുന്ന സമയത്ത് കുട്ടിയുടെ കരച്ചിൽ തിയറ്റർ ജീവനക്കാരൻ കേൾക്കുകയായിരുന്നു. ഉടൻ പടം നിർത്തിവെച്ച് കുട്ടിയെ തിയറ്ററിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി തിരച്ചിൽ നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. തിയറ്റർ പരിസരത്തും തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് സമീപത്തെ തിയറ്ററുമായി ബന്ധപ്പെടുകയായിരുന്നു.

ഇതോടെ ഈ തിയറ്ററിലും പടം നിർത്തിവെച്ച് പരിശോധന നടത്തി. ഇതോടെയാണ് രക്ഷിതാക്കളെ കണ്ടെത്തിയത്. അപ്പോഴേക്കും സിനിമയുടെ ഇടവേള ആയിരുന്നു.

Tags:    
News Summary - Parents forgot their child at theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.