പറവൂർ എന്‍റെ ഹൃദയത്തിന്‍റെ ഭാഗം; മറ്റൊരിടത്തും മത്സരിക്കില്ല -വി.ഡി. സതീശൻ എം എൽ എ

പറവൂർ: പറവൂർ തന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണെന്നും പറവൂരിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും​ വി.ഡി സതീശൻ എം.എൽ.എ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്​ഥാനരഹിതമാണ്​. മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പറവൂർ എന്‍റെ ഹൃദയത്തിന്‍റെ ഭാഗമാണ്. അത് പറിച്ചെടുക്കാൻ കഴിയില്ല -അദ്ദേഹം വ്യക്​തമാക്കി.

എ​ൽ.ഡി.എഫിൽ ആര്​ മത്സരിക്കുന്നു എന്നത്​ വിഷയമല്ല. എല്ലാ പ്രാവശ്യവും തനിക്കെതിരെ മത്സരിച്ചത് എൽ.ഡി.എഫാണ്. ഇത്തവണ സി.പി.എം സ്ഥാനാർഥിയാണ് പറവൂരിൽ മത്സരിക്കുന്നത് എന്ന പ്രചരണത്തിൽ ഒരു കാര്യവുമില്ല. സി പി എം വന്നാൽ കൂടുതൽ വോട്ടുകിട്ടുമെന്ന് പറയുന്നതിന്‍റെ അർത്ഥം കുറെ സി പി എമ്മുകാർ സി.പി.ഐക്ക് വോട്ടുചെയ്യാറില്ലായെന്നാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. ആരു മത്സരിച്ചാലും നേരിടാൻ പറവൂരിലെ യു.ഡി.എഫ് സുസജ്ജമാണെന്നും എം.എൽ.എ അവകാശപ്പെട്ടു.

Tags:    
News Summary - Paravur is part of my heart -VD Satheesan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.