തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തി ൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെയും കേസെടുത്ത വിവി ധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും നേതൃത്വത്തിലാണ് അന്വേഷണം.
അഭയകേന്ദ്രത്തിൽ താമസിപ്പിച്ച പെൺകുട്ടിയിൽ നിന്ന് പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതിനിടെ, പെൺകുട്ടിയെ വിഡിയോ ചാറ്റിങ്ങിലൂടെ പ്രലോഭിപ്പിച്ച് വശത്താക്കാൻ ശ്രമിച്ച ശ്രീകണ്ഠപുരത്തെ ജനപ്രതിനിധിയോട് ഡിവൈ.എസ്.പി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.
കുടിയാന്മല എസ്.ഐയുടെ നേതൃത്വത്തിൽ കുടിയാന്മല, വൈതൽമല എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തിയിരുന്നു. പെൺകുട്ടിയെ പഴയങ്ങാടിയിലെ അബ്ദുൽ സമദ് പീഡിപ്പിച്ചത് വൈതൽമലയിലെ റിസോർട്ടിന് സമീപത്തെ കാട്ടിലായിരുന്നുവെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.