Posted On
date_range Updated On
date_range കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പരപ്പനങ്ങാടി: കൂട്ടുകാരോടപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകൻ അബ്ദുൽ മുസാരിയാണ് (14) മരിച്ചത്. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തിനടുത്തെ കടലിൽ നിന്ന് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. ചാപ്പ പടി കടപുറത്തെ പരിചിത തീര കടലിൽ അഞ്ചു പേരാണ് കുളിക്കാനിറങ്ങിയത്. കടലാക്രമണത്തിൽ പെട്ട കുട്ടികളെ തീരത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികൾ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും മുസാരിയെ കണ്ടെത്താനായില്ല. ചൊവാഴ്ച്ച രാവിലെ രാവിലെ 6.30 നാണ് മൃതദേഹം കിട്ടിയത്.
മാതാവ്: ഹൈറുന്നിസ. സഹോരങ്ങൾ: റസ്നാബാനു, സിബ്നാബാനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.