ട്രെയിനിൽ വിദേശ വനിതയെ കടന്നുപിടിച്ച പാൻട്രി ജീവനക്കാരൻ പിടിയിൽ

കോട്ടയം: ട്രെയിൻ യാത്രക്കിടെ ജർമൻ സ്വദേശിനിയെ കടന്നുപിടിച്ച പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങിനെയാണ്​ (40) കോട്ടയം റെയിൽവേ പൊലീസ്​ എസ്.എച്ച്​.ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചക്ക്​ ഒന്നരയോടെ കന്യാകുമാരി-പുണെ എക്സ്​പ്രസിലായിരുന്നു സംഭവം. ട്രെയിനിലെ എ.സി കമ്പാർട്ട്മെൻറിൽ യാത്ര ചെയ്തിരുന്ന 25കാരിയെ തിരുവല്ല സ്​റ്റേഷനിൽ എത്തിയപ്പോൾ ഇന്ദ്രപാൽ സിങ് കടന്നുപിടിക്കുകയായിരുന്നു.

യുവതി ബഹളം വെച്ചതോടെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന്, കോട്ടയം റെയിൽവേ സ്​റ്റേഷനിൽ എത്തിയപ്പോൾ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ മധു എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.