താഹ ജാമ്യം റദ്ദാക്കിയ വാർത്ത അറിഞ്ഞത്​ ജോലിസ്ഥലത്തുനിന്ന്; കുടുംബം പുലർത്തുന്നത്​ കൂലിപ്പണി​െയടുത്ത്​

പന്തീരാങ്കാവ്: യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട താഹ ഫസൽ ത​െൻറ ജാമ്യം ഹൈകോടതി റദ്ദാക്കിയ വാർത്ത അറിഞ്ഞത് ജോലിസ്ഥലത്തു നിന്ന്. കഴിഞ്ഞ സെപ്​റ്റംബർ ഒന്നിന് എൻ.ഐ.എ കോടതി ജാമ്യം നൽകിയ ശേഷം ജാമ്യവ്യവസ്ഥകൾ ലംഘിക്കാതെ കൂലിപ്പണിക്ക്​ പോയാണ് വീട്ടിലെ നിത്യവൃത്തി നടത്തിയിരുന്നത്.

കോൺക്രീറ്റ് പണി ഉൾ​െപടെ നിർമാണ മേഖലയിൽ ജോലിയും ഒപ്പം പഠനവുമായി മുന്നോട്ടു പോവുമ്പോഴാണ് ഹൈകോടതി വിധിയെത്തുന്നത്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിൽ പി.ജി പൂർത്തിയാക്കിയ താഹ ഫസൽ പരീക്ഷ എഴുതിയത് ജയിൽ ജീവിതത്തിനിടെയായിരുന്നു. ഇന്ദിരഗാന്ധി ഓപൺ സർവകലാശാലയുടെ ഗ്രാമീണ വികസനത്തിൽ പി.ജി വിദൂര വിദ്യാഭ്യാസ കോഴ്സ് ചെയ്യുന്നുണ്ട്.

സഹോദരൻ ഇജാസും പഠനത്തിലായതിനാൽ താഹ ജോലിചെയ്താണ് വീട്ടിലെ ചെലവുകൾ നടത്തിയിരുന്നത്. ജാമ്യവ്യവസ്ഥകളൊന്നും ലംഘിക്കാത്തതിനാൽ ഹൈകോടതിയിൽനിന്ന് എതിരായ വിധിയൊന്നും താഹയും കുടുംബവും പ്രതീക്ഷിച്ചിരുന്നില്ല. ഹൈകോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നുമാണ് താഹയുടെ കുടുംബം പറഞ്ഞത്.

Tags:    
News Summary - pantheerankavu uapa: court denied bail to thaha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.