പാനൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു VIDEO

പാനൂർ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ രണ്ടാം ത രം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്‍റെയും പ്രനിഷയുടെയും മകൾ അൻവിയ (7) യാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് സംഭവം.

അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നും ടിപ്പർ ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച് തെറിച്ചുവീണു. ഉടൻ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൻവിനാണ് സഹോദരൻ.

Full View
Tags:    
News Summary - Panoor Accident death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.