കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വെല്ലുവിളി ഉയർത്തി കേരളത്തിൽ മ ത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പുകഴ്ത്തി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രെൻറ മക ൻ രൂപേഷ് പന്ന്യെൻറ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ തിരുത്തി.
‘പാഠം ഒന്ന് രാഹുൽ’ എന്ന തലക്കെട്ടോടെയുള്ള ആദ്യ പോസ്റ്റിൽ രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ പൊൻപുലരിയായി കാണുന്നുവെന്നും താളുകൾ മറിക്കുന്തോറും തിളക്കംകൂടുെന്നാരു പാഠപുസ്തകമായി മാറുന്നുവെന്നുമാണ് പറയുന്നത്.
അംബാനിമാരുടെയും അദാനിമാരുടെയും അല്ല ഈ രാജ്യം എന്ന് വിളിച്ചുപറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാകുന്നില്ലെന്നും പോസ്റ്റിലുണ്ട്. എന്നാൽ, പോസ്റ്റ് ചർച്ചയായതോടെ തിരുത്തലുകളുമായി എത്തുകയായിരുന്നു. തിരുത്ത് എന്ന രണ്ടാമത്തെ പോസ്റ്റിൽ രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചത് എല്ലാവരേയും പോലെ തെൻറ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഇനി രാജ്യരക്ഷക്കായി പിന്തുണക്കാവുന്ന നേതാവ് രാഹുൽ ആണെന്ന് പറയാനാണ് ശ്രമിച്ചതെന്നും പറയുന്നു. ദേശീയതലത്തിൽ ഒരുപാട് നേതാക്കൾ കടന്നുവരുമ്പോൾ രാഹുലും അവരിലൊരാളാണ് എന്നുതന്നെയാണ് വിശ്വാസമെന്നും മരണംവരെ കമ്യൂണിസ്റ്റായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.