Posted On
date_range Updated On
date_range സി.പി.െഎ ദേശീയ സെക്രട്ടറിയേറ്റിൽ നിന്ന് പന്ന്യൻ രവീന്ദ്രനെ ഒഴിവാക്കിയേക്കും
കൊല്ലം: സിപിഐ ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്നുളള നേതാക്കൾ ക്ക് മാറ്റം വന്നേക്കും.ദേശീയ സെക്രട്ടേറിയറ്റിൽനിന്ന് പന്ന്യൻ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ദേശീയ എക്സിക്യൂട്ടീവിലും കൗൺസിലിലും മാറ്റം വരും. ദേശീയ കൌൺസിലിൽ നിന്നും 3 പേർ ഒഴിയാനുള്ള സാധ്യതകളുമുണ്ട്.
സി.എൻ ചന്ദ്രൻ, കെ. രാജൻ, സി.എ കുര്യൻ എന്നിവർ സ്ഥാനമൊഴിഞ്ഞേക്കും. പകരം
കെ.പി രാജേന്ദ്രൻ, പി. പ്രസാദ്, മുല്ലക്കര രത്നാകരൻ എന്നിവർക്ക് ദേശീയ കൗൺസിലിലേക്ക് എത്തിയേക്കും. സി.പി.െഎ ജനറൽ സെക്രട്ടറി ആരാകണമെന്ന കാര്യത്തിലും ഇന്ന് ചർച്ചകൾ നടക്കുമെന്നാണ് സൂചന. സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.