സുശീല സന്തോഷ്, യു. രമ്യ
Posted On
date_range Updated On
date_range പന്തളം നഗരസഭയിൽ സുശീല സന്തോഷ് അധ്യക്ഷ
പന്തളം: നഗരസഭയിൽ സുശീല സന്തോഷിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു 33 അംഗ നഗരസഭയിൽ 18 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് സുശില സന്തോഷ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. ബി.ജെ.പി അംഗം സുര്യ എസ്. നായർ പേര് നിർദ്ദേശിച്ചു. മറ്റൊരു യംഗം രശ്മി രാജീവ് പിന്താങ്ങി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ലസിത നായർക്ക് 9 വോട്ടും, യു.ഡി.എഫിലെ പന്തളം മഹേഷിന് 5 വോട്ടും ലഭിച്ചു. സ്വാതന്ത്രനായ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ബാലറ്റു പേപ്പർ വാങ്ങിയെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.
33 അംഗ നഗരസഭയിൽ 18 സീറ്റ് നേടിയാണ് എൻ.ഡി.എ അധികാരത്തിൽ എത്തിയത്. എൽ.ഡി.എഫിൽനിന്നാണ് പന്തളം നഗരസഭ ബി.ജെ.പി പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.