ക്വാറന്‍റീനിൽ കഴിഞ്ഞ കുടുംബം ഭക്ഷ്യ കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം

പത്തനംതിട്ട: ക്വാറന്‍റീനിൽ കഴിഞ്ഞ കുടുംബം സർക്കാറിന്‍റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ചോദിച്ചപ്പോൾ സി.പി.എം പി ന്തുണയോടെ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിഷേകം. പത്തനംതിട്ട ജില്ലയിെല നാരങ്ങാനം പഞ്ചായത് ത് പ്രസിഡൻറ് കടമ്മനിട്ട കരുണാകരനാണ് താൻ പ്രതിനിധീകരിക്കുന്ന അഞ്ചാം വാർഡിലെ കുടുംബത്തിനെതിരെ അസഭ്യം ചൊരിഞ്ഞത്. ഫോൺ സംഭാഷണം പുറത്തായതോടെ സംഭവം വിവാദമായി. ഇതോടെ സി.പി.എമ്മും വെട്ടിലായി.

സംഭവത്തിൽ പരാതികൊടുക്കാൻ ഒരുങ്ങിയ കുടുംബത്തെ പ്രസിഡൻറും കൂട്ടാളികളും നേരിെട്ടത്തി തടഞ്ഞു. പിന്നാക്ക വിഭാഗക്കാരനായ തനിക്കെതിരെ പരാതി കൊടുത്താൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസിൽ കുടുക്കുമെന്ന് പ്രസിഡൻറ് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

നാരങ്ങാനം പഞ്ചായത്ത് അഞ്ചാംവാർഡായ കടമ്മനിട്ടയിൽ കഴിഞ്ഞമാസം 20 മുതൽ ക്വാറന്‍റീനിൽ കഴിയുന്ന കുടുംബത്തിന് സർക്കാറി​​െൻറ സൗജന്യ കിറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ, സമീപ രണ്ട് വീടുകളിൽ പഞ്ചായത്ത് കിറ്റ് എത്തിച്ചിരുന്നു. കുടുംബത്തി​​െൻറ ക്വാറന്‍റീൻ സമയം കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും കിറ്റ് ലഭിച്ചില്ല. ഈ വിവരം കുടുംബനാഥൻ ഫോൺ ചെയ്ത് പ്രസിഡൻറിനെ അറിയിച്ചു.

അവിടെ വന്ന് തപസ്സിരിക്കാൻ ആരെയും കിട്ടില്ലെന്നു പറഞ്ഞ് ക്ഷുഭിതനായ പ്രസിഡൻറ് കുടുംബനാഥനോട് തുടർച്ചയായി അസഭ്യം പറഞ്ഞുകൊണ്ടിരുന്നു. അവസാനം ഗൃഹനാഥൻ തന്നെ ഫോൺ കട്ടുചെയ്യുകയായിരുന്നു.

മോശമായി പെറുമാറിയ പ്രസിഡൻറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പഞ്ചായത്ത് ജീവനക്കാരോടും നാട്ടുകാരോടും ഇയാൾ മോശമായി പെറുമാറുന്നതായും പരാതി ഉയർന്നു. സി.പി.എം സ്വതന്ത്രനായി ജയിച്ച പ്രസിഡന്‍റ് തങ്ങൾക്ക് തലവേദനയായി മാറിയെന്ന് പാർട്ടി പ്രാദേശിക നേതൃത്വവും സമ്മതിക്കുന്നു.

Tags:    
News Summary - panchayath presidents abusive words towards quarantine family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.