representational image

അം​ഗ​ൻ​വാ​ടി​ കുട്ടികൾക്കുള്ള വാ​ഴ​ക്കു​ല പഞ്ചായത്ത് പ്രസിഡന്‍റ്​ മോഷ്ടിച്ചെന്ന്

കോ​ന്നി: ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വാ​ഴ​ക്കു​ല മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്റി​ന് ന​ൽ​കാ​ൻ ര​ണ്ടു വാ​ഴ​ക്കു​ല​യു​മാ​യാ​യി​രു​ന്നു പ്ര​ക​ട​നം.

പ​ഞ്ചാ​യ​ത്തി​ലെ അ​ഗ​ൻ​വാ​ടി​യു​ടെ മു​റ്റ​ത്ത് നി​ന്ന ര​ണ്ടു ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ക്കു​ല പ്ര​സി​ഡ​ന്റ് വെ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് ആ​രോ​പ​ണം.അം​ഗ​ൻ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ധ്യാ​പി​ക ന​ട്ടു​വ​ള​ർ​ത്തി​യ വാ​ഴ​ക്കു​ല​ക​ളാ​ണ് പ്ര​സി​ഡ​ന്റ് വെ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ വാ​ഴ​ക്കു​ല വെ​ട്ടി അ​ടു​ത്ത ക​ട​യി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ പോ​കു​ന്നു​വെ​ന്ന​റി​ഞ്ഞ് താ​ൻ വാ​ഴ​ക്കു​ല​ക​ൾ വെ​ട്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വെ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സി​ഡ​ന്റ് കെ.​എ. കു​ട്ട​പ്പ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Panchayath president stole bananas for Aganwadi children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.