Posted On
date_range Updated On
date_range പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവർ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കൊട്ടാരക്കര: ഗ്രാമ പഞ്ചായത്ത് വാഹനത്തിന്‍റെ ഡ്രൈവറെ പഞ്ചായത്ത് ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജൻ്റെ മകൻ രഞ്ജിതി (38)നെയാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
രാവിലെ ഓഫിസ് വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. അഞ്ച് വർഷത്തിലധികമായി കുളക്കട പഞ്ചായത്തിലെ ഡ്രൈവറാണ് രഞ്ജിത്. അടുത്തിടെ അവധിയെടുത്തതിൻ്റെ പേരിൽ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രഞ്ജിത്തെന്ന് ബന്ധുക്കൾ പറയുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. പുത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി. മക്കൾ: നിധി രഞ്ജിത്, നിവേദിത രഞ്ജിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.