അശാസ്​ത്രീയ അടച്ചുപൂട്ടൽ; സർക്കാറിനെതി​െ​ര പ്രമേയം പാസാക്കി ഒരു പഞ്ചായത്ത്​

കൊടിയത്തൂര്‍: കോവിഡ് വ്യാപനത്തി​െൻറ തീവ്രത കണക്കാക്കാന്‍ ടി.പി.ആര്‍ മാനദണ്ഡമാക്കുന്ന രീതി അശാസ്ത്രീയമാണെന്നും ഇത് തിരുത്തണമെന്നും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചൊവ്വാഴ്ച പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അശാസ്ത്രീയ അടച്ചുപൂട്ടല്‍ കാരണം വ്യാപാരസ്ഥാനപനങ്ങളും മറ്റും അടഞ്ഞ് കിടന്ന്, ജനം ദുരിതത്തിലായിരിക്കുകയാണ്. ജനസംഖ്യയില്‍ എത്ര രോഗികളുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തോത് കണക്കാക്കേണ്ടത്, ഉയര്‍ന്ന ടി.പി.ആര്‍ രേഖപ്പെടുത്തിയ പഞ്ചായത്ത് എന്ന കാരണം പറഞ്ഞ് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുക്തിരഹിതവും അശാസ്ത്രീയവുമാണ്. 36,000 ത്തില്‍ അധികം ജനങ്ങളുള്ള പഞ്ചായത്തില്‍ നിലവില്‍ രോഗികളുടെ എണ്ണം 214 പേര്‍ മാത്രമാണ്.

കൊടിയത്തൂരില്‍ പ്രതിരോധ പ്രവര്‍ത്തനത്തി​െൻറ ഭാഗമായി രോഗികളുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ജനസംഖ്യാനുപാതികമായി കൊടിയത്തൂരിനേക്കാള്‍ രോഗികളുള്ള പഞ്ചായത്തുകളില്‍ ഇളവ് അനുവദിക്കുകയും കൊടിയത്തൂരില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ഒരിടത്ത് കടകള്‍ അടച്ചിട്ട് തൊട്ടടുത്ത് തുറന്നിടുന്നതിലൂടെ ജനം മറ്റു ഇടങ്ങളിലേക്ക് സഞ്ചരിക്കാനും നിര്‍ബന്ധിതരാകുന്നു. ഈ സാഹചര്യം ജാഗ്രത പ്രവര്‍ത്തനത്തിന് ഭീഷണിയാണ്. കാറ്റഗറി നിശ്ചയിച്ച് നിയന്ത്രണമേര്‍പ്പെടുത്തുന്ന രീതിക്ക് പകരം രോഗികള്‍ കൂടുതലുളള പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചുള്ള നിയന്ത്രണമാണ് നടപ്പാക്കേണ്ടത്. കോവിഡ് മാനദണ്ഡം പാലിച്ച് വ്യാപാരസ്ഥാപനങ്ങളും മറ്റും തുറക്കുന്നതിന് നടപടി സ്വീകരിക്കണം. ദീര്‍ഘകാലമായി അടച്ചിട്ടതിലൂടെ വ്യപാരികള്‍ വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്‍ മജീദ് റിഹ്‌ല കൊണ്ടുവന്ന പ്രമേയം സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി റിയാസ് പിന്താങ്ങി.

രണ്ട് ഇടതുപക്ഷ മെമ്പര്‍മാര്‍ പ്രമേയത്തെ എതിര്‍ത്തു യോഗത്തില്‍ നിന്ന് വിട്ടുനിന്നു. 14 അംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കി.

Tags:    
News Summary - panchayat passes a resolution against the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.