കെട്ടിട പെർമിറ്റിന് 20,000 രൂപ കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

പാലക്കാട്: കെട്ടിട പെർമിറ്റിനായി ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷാണ് (35) അറസ്റ്റിലായത്.

ചടയൻ കാലായി സ്വദേശി ഗാന്ധിരാജാണ് പരാതിക്കാരൻ. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ ധനേഷ് 20,000 രൂപ ​കൈക്കൂലിയായി ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്പോൾ 10,000 രൂപയും നൽകണമെന്നായിരുന്നു ആവശ്യം. കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിച്ചതിനാൽ ഗാന്ധിരാജ് വിജിലൻസിൽ പരാതിപ്പെട്ടു.

പ്രതിയെ ബുധനാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്​പെക്ടർമാരായ ഷിജു എബ്രഹാം, അരുൺ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ചിറ്റൂർ താലൂക്ക് സ​ൈപ്ല ഓഫിസർ മുസ്തഫ, ആലത്തൂർ താലൂക്ക് സ​ൈപ്ല ഓഫിസർ നിഷ തുടങ്ങിയവർ സാക്ഷികളായി.

Tags:    
News Summary - Panchayat overseer arrested for taking bribe for building permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.