പാരിസ്: ശനിയാഴ്ച രാത്രി 75 മത് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ആരും ആശ്ചര്യപ്പെട്ടില്ല. സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്‍ലൻഡിന്റെ ഡാർക് കോമഡി ചിത്രമായ ട്രയാംഗിൾ ഓഫ് സാഡ്നസിനാണ് പാം ഡി ഓർ പുരസ്കാരം.
2017ലും ദ സ്ക്വയർ എന്ന ചിത്രവുമായി റൂബൻ പാം ഡി ഓർ സ്വന്തമാക്കിയിരുന്നു. രണ്ടു തവണ പാം ഡി ഓർ നേടുന്ന ഒമ്പതാമത്തെ സംവിധായകനാണ് അദ്ദേഹം. ക്ലോസ്, സ്റ്റാർസ് അറ്റ് നൂൺ എന്നീ ചിത്രങ്ങൾ ഗ്രാൻ പ്രീ പുരസ്കാരം പങ്കിട്ടു. ഡിസിഷ്യൻ ടു ലീവ് എന്ന ചിത്രത്തിലൂടെ ദക്ഷിണ കൊറിയയിലെ പാർക് ചാൻ വൂക് മികച്ച സംവിധായകനായി.
ബ്രോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദക്ഷിണ കൊറിയൻ താരം സോങ് കാങ് ഹോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഹോളി സ്പൈഡർ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇറാനിയൻ താരം സഹ്റ അമീർ ഇബ്രാഹിമി മികച്ച നടിയായി. ജിപ്ഷ്യൻ-സ്വീഡിഷ് സംവിധായകൻ താരീഖ് സലേഹിന്റെ ബോയ് ഫ്രം ഹെവൻ മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.