പള്ളിയോടം പാലത്തിലിടിച്ച് മറിഞ്ഞു

ചെങ്ങന്നൂര്‍: പമ്പാനദിയിൽ വൻമഴി മംഗലം പാലത്തിലിടിച്ച് പള്ളിയോടം കൂമ്പൊടിഞ്ഞ് മറിഞ്ഞു. ഇതിലുണ്ടായിരുന്ന 15 പേരും രക്ഷപെട്ടു. ഒഴുക്കില്‍പെട്ട് ഒന്നര കിലോമീറ്ററോളം പോയ പള്ളിയോടത്തെ കോടിയാട്ടുകരയില്‍ വെച്ച് സാഹസികമായി പിടിച്ചു കെട്ടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

ആറന്മുളയില്‍ നിന്ന് പള്ളിയോട സേവാസംഘത്തിൻെറ ബോട്ടില്‍ കെട്ടിവലിച്ച് പാണ്ടനാട്ടിലെ വന്മഴിയിലേക്ക് കൊണ്ടുവരികയായിരുന്നു പള്ളിയോടം. മംഗലം പാലത്തിനു സമീപം എത്തിയപ്പോള്‍ ഒഴുക്കില്‍പെട്ട് നിന്ത്രണം വിട്ടു.​ തുടർന്ന്​ പാലത്തിൻെറ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്​ ബോട്ടും ഒരു ഫൈബര്‍ വള്ളവുമെത്തിയാണ് രക്ഷപെടുത്തിയത്. പള്ളിയോടത്തിനൊപ്പം ഒഴുക്കില്‍പെട്ട മൂന്നു പേരെ കോടിയാട്ടുകര കടവില്‍ വെച്ചാണ് കരയ്ക്ക് കയറ്റാനായത്.

Tags:    
News Summary - palliyodam hit on bridge and broken -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.