പാലിയേക്കരയിൽ ഇന്ന് രാത്രി മുതൽ നിരക്ക് കൂട്ടും; 100 രൂപ വരെ വർധന

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ നിരക്ക് വർധിക്കും. 15 ശതമാനം വർധനവാണ് നടപ്പാക്കുന്നത്. ഇതോടെ വാഹനങ്ങളുടെ വലിപ്പത്തിന് ആനുപാതികമായി 10 രൂപ മുതൽ 100 രൂപ വരെ കൂടുതൽ നൽകേണ്ടി വരും. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും നടത്തുന്ന നിരക്ക് വർധനവാണിതെന്ന് എൻ.എച്ച് .എ.ഐ പറയുന്നു. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.

കാറുകൾക്ക് ഒരു വശത്തേക്ക് 10 രൂപയാണ് കൂട്ടിയത്. ഇതോടെ ടോൾ 80 ൽ നിന്ന് 90 രൂപ ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി മുതൽ 315 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഈ വാഹനങ്ങൾക്ക് 475 രൂപയാകും. നിലവിൽ 415 രൂപയായിരുന്നു. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകേണ്ടിവരും. 100 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.

Tags:    
News Summary - Increased toll rates at Paliyekkara toll plaza from Sept 1 onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.