Posted On
date_range Updated On
date_range ഫലസ്തീൻ ഐക്യദാർഢ്യം: വിയ്യൂർ അതിസുരക്ഷ ജയിലിൽ മാവോവാദി നേതാവിന്‍റെ നിരാഹാരം
തൃശൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവുകാരന്‍റെ നിരാഹാര സമരം. മാവോവാദി നേതാവ് കണ്ണൂര്‍ പൂക്കാട് സ്വദേശി സി.കെ. രാജീവനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
യു.എ.പി.എ ചുമത്തിയാണ് രാജീവനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. 2020ലാണ് മാവോവാദി ബന്ധം ആരോപിച്ച് രാജീവനെ മീനങ്ങാടി പാതിരിപ്പാലത്തെ വീട്ടിൽനിന്ന് പൊലീസ് പിടികൂടിയത്.
കർഷകർക്കെതിരായ ജപ്തിക്കെതിരെ 2002 നവംബര്‍ എട്ടിന് പനമരം സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറുകയും ഫയലുകള്‍ക്ക് തീയിടുകയും ചെയ്തതിന് കമ്പളക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
മനുഷ്യാവകാശ ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും യു.എ.പി.എക്കെതിരെ രാജീവൻ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.