കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ആഹ്വാനവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. വംശീയ സയണിസ്റ്റ് രാഷ്ട്രത്തിൻറെ അതിക്രൂരമായ അതിക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ ഓർമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാതെ ഈ പെരുന്നാൾ പൂർണ്ണമാവില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളിലും പെരുന്നാൾ ആഘോഷം അടക്കം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയെയും അദ്ദേഹം അപലപിച്ചു. മുസ്ലിം സമുദായത്തിന്റെ ചരിത്രവും അസ്ഥിത്വവും തന്നെ ചോദ്യം ചെയ്യുന്ന വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണം എന്നും അദ്ദേഹം.
പെരുന്നാൾ നമസ്കാരത്തിന് ശേഷവും മറ്റു സന്ദർഭങ്ങളിലും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ ആവിഷ്കരിക്കാൻ ആണ് തീരുമാനം. ഐക്യദാർഢ്യ ബാനറുകൾ, പ്ലക്കാടുകൾ, ബലൂണുകൾ തുടങ്ങിയ ആവിഷ്കാരങ്ങൾ നടക്കും. ഐക്യദാർഢ്യം പ്രകടനവും സമൂഹമാധ്യമ പ്രചരണവും ഇതോടൊപ്പം ആഹ്വാനം ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.