Posted On
date_range Updated On
date_range പാലത്തായി പീഡനം: പോക്സോ ഒഴിവാക്കിയതിനെതിരെ കുടുംബം
പാനൂർ: പാലത്തായി പീഡന കേസിലെ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ പോക്സോ വകുപ്പ് ചുമത്തണമെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം. പോക്സോ വകുപ്പ് ഇല്ലാതെ കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ചിെൻറ നടപടിയോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
പോക്സോ ചുമത്തുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഇക്കാര്യത്തിൽ വേണ്ട തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറാക്കണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൂർണ കുറ്റപത്രം സമർപ്പിക്കണമെന്നും സ്വന്തം സ്കൂളിലെ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.