പാലത്തായി പീഡനം: പുതിയ അന്വേഷണ സംഘം സ്​കൂളിൽ തെളിവെടുത്തു

പാനൂർ: പാലത്തായി പീഡനക്കേസിലെ പുതിയ അന്വേഷണ സംഘം പാലത്തായി സ്​കൂളിലെത്തി തെളിവെടുപ്പ് നടത്തി. പുതിയ അന്വേഷണ സംഘത്തലവൻ കോസ്​റ്റൽ എ.ഡി.ജി.പി ഇ.ജെ. ജയരാജ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തായിയിലെത്തിയത്.

കേസന്വേഷണത്തി​െൻറ പുരോഗതി വിലയിരുത്തുന്നതിനായി തളിപ്പറമ്പിൽ അവലോകന യോഗവും നടന്നു. കേസന്വേഷിക്കുന്ന നാലാമത്തെ സംഘമാണിത്. സ്​കൂളിൽ പൊലീസ് ഉ​േദ്യാഗസ്ഥർക്കൊപ്പമെത്തിയ ഫോറൻസിക് സംഘം, പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വിദ്യാലയത്തിലെ രണ്ട് ശുചിമുറികളിലെയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്​ത​ു.

ഇവ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയച്ചു. പെൺകുട്ടിയുടെ കൂട്ടുകാരികളിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.  

Tags:    
News Summary - palathayi rape case new Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.