കണ്ണൂർ: വിവാദമായ പാലത്തായി പീഡനക്കേസിൽ തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി വെള്ളിയാഴ്ച വിധി പറയും. രാവിലെ 11ന് ജഡ്ജി ജലജ റാണിയാണ് വിധി പ്രഖ്യാപിക്കുക. ബി.ജെ.പി നേതാവും പാലത്തായി യു.പി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
അതിജീവിത ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 മുതലുകളും ഹാജരാക്കി. കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചു. സ്കൂളിൽ പീഡനത്തിന് ഇരയായി എന്ന് ചൂണ്ടിക്കാട്ടി 2020 മാർച്ച് 17നാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.
അന്നുതന്നെ പാനൂർ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിസ്സാര വകുപ്പുകൾ ചേർത്ത് ആ വർഷം ജൂലൈ 14ന് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യം ലഭിച്ചു. അതിജീവിതയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.