പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേട് കേസിൽ കരാറുകാർക്ക് ചട്ടം ലംഘിച്ച് മുൻകൂർ പണം നൽകിയെന്ന ആരോപണത്തിൽ റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്മെന്‍റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) മുൻ എം.ഡി മുഹമ്മദ് ഹനീഷിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 

മുൻകൂർ തുക കൈമാറാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് ഹനീഷിന്‍റെ മൊഴി.  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനാണ് കൈമാറിയത്. അനുമതി നൽകി ഉത്തരവിറക്കിയതിൽ പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. മേൽപാലം നിർമിച്ച സമയത്ത‌് ആർ.ബി.ഡി.സി.കെ എംഡിയായിരുന്നു മുഹമ്മദ‌് ഹനീഷ‌്.

Tags:    
News Summary - Palarivottom Bridge Scam-Muhammed Aneesh-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.