പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജിന് നിര്‍ണായക പങ്കെന്ന് വിജിലന്‍സ് ഹൈകോടതിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെതിരെ വിജിലന്‍സ് ഹൈകോടതിയിൽ. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

പാലം അഴിമതിയില്‍ സര്‍ക്കാറിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ട്. ആര്‍.ഡി.എക്‌സ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയ ശേഷം സൂരജിന്‍റെ മകന്‍ മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമി വാങ്ങി. രേഖകളില്‍ കാണിച്ചത് ഒരുകോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Tags:    
News Summary - Palarivattom bridge scam; Vigilance High Court says TO Sooraj plays crucial role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.