പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പൂജ നടത്തുന്നു 

പാലാരിവട്ടം പാലം പൊളിക്കൽ തുടങ്ങി; പുതിയത് എ​ട്ടു​ മാ​സ​ത്തി​ന​കം

കൊ​ച്ചി: ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​ തു​ട​ങ്ങി. രാവിലെ ഒമ്പതു മണിയോടെ പൂജക്ക് ശേഷമാണ് പാലം പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. പാലത്തിന്‍റെ ടാർ ഇളക്കി മാറ്റുന്ന ജോലികളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ പ​ക​ലും രാ​ത്രി​യും ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി പൊ​ളി​ച്ചു​ നീ​ക്കാ​നാ​ണ് തീ​രു​മാ​നം. പാ​ലം പൊ​ളി​ച്ചു​ പ​ണി​യാ​ൻ നേരത്തെ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പാ​ല​ത്തിന്‍റെ പി​യ​റു​ക​ളും പി​യ​ർ ക്യാ​പു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മേ​ൽ​ഭാ​ഗ​മാ​ണ് പൊ​ളി​ച്ചു​നീ​ക്കി പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.


നി​ല​വി​ലെ ക​ൺ​വെ​ൻ​ഷ​ന​ൽ ഗ​ർ​ഡ​റു​ക​ൾ​ക്ക് പ​ക​രം പ്രീ ​സ്ട്രെ​സ്ഡ് കോ​ണ്‍ക്രീ​റ്റ് ഗ​ര്‍ഡ​റു​ക​ളാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക. മേ​ൽ​പാ​ല​ത്തി​ലെ ടാ​റി​ങ് എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി നീ​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ഇ​തി​നു​ശേ​ഷം കോ​ൺ​ക്രീ​റ്റ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കും.

എ​ട്ടു​ മാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കും. മെ​ട്രോ​മാ​ൻ ഇ.​ ശ്രീ​ധ​രന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി.​എം.​ആ​ർ.​സി​ക്കാ​ണ് പു​ന​ർ​നി​ർ​മാ​ണ ചു​മ​ത​ല.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.